സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത് ഇഫ്താർ
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത് ഇഫ്താർ സംഗമത്തിൽ ഡോ. അലിഫ് ഷുക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. യുവ പ്രഭാഷകൻ ഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് വിദ്യാർഥികൾ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര കൺവീനർ റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നയീം സ്വാഗതവും കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമാപന പ്രസംഗവും നിർവഹിച്ചു. ഇഹ്സാൻ ഫിറോസ് ഖുർആൻ പാരായണം നടത്തി. നിയാസ്, അജ്മൽ, നൈസാം, എം.എം. നൗഫൽ, തസ്നീം, ഐ.കെ. ഗഫൂർ എന്നിവർ നേതൃത്വം നൽകി.
സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത് ഇഫ്താർ സംഗമത്തിൽ വിദ്യാർഥികൾ

