സ്റ്റുഡന്റ്സ് ഇന്ത്യ ഫർവാനിയ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsറൈഹാൻ റമീസ്, അഫ്താബ് അഷ്റഫ്, സബീബ്
കുവൈത്ത് സിറ്റി: സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് ഫർവാനിയ യൂനിറ്റ് രൂപവത്കരിച്ചു. ഫർവാനിയ തക്കാര റസ്റ്റാറന്റിൽ നടന്ന യോഗം കെ.ഐ.ജി ഫർവാനിയ ഏരിയ വൈസ് പ്രസിഡന്റ് റഫീഖ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ കേന്ദ്ര സെക്രട്ടറി അഷ്ഫാഖ് അഹ്മദ് വിദ്യാർഥികളോട് സംവദിച്ചു.
ഭാരവാഹികൾ: റൈഹാൻ റമീസ് (പ്രസിഡന്റ്), അഫ്താബ് അഷ്റഫ് (സെക്രട്ടറി), സബീബ് (ട്രഷറർ), ഫഹീം (വൈസ് പ്രസിഡന്റ്), റിഹാൻ, ഹയ്യാൻ (ജോയന്റ് സെക്രട്ടറി), ഹാദി (സ്പോർട്സ് കൺവീനർ), അലിഫ്, ലാസിൻ (ആർട്സ് കൺവീനർമാർ), അയ്മൻ , ദാനി, ആകിഫ് , സിദാൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ). തെരഞ്ഞെടുപ്പിന് സ്റ്റുഡൻസ് ഇന്ത്യ കേന്ദ്ര കൺവീനർ സി.പി. നൈസാം നേതൃത്വം നൽകി.
സ്റ്റുഡൻസ് ഇന്ത്യ കേന്ദ്ര പ്രസിഡന്റ് മുറാദ് അൻവർ സയീദ്, കേന്ദ്ര ജനറൽ സെക്രട്ടറി ഹയ്യാൻ നസീം, കെ.ഐ.ജി ഏരിയ സെക്രട്ടറി ഹഫീസ്. മറ്റു ഭാരവാഹികളായ, അബ്ദുൽ വാഹിദ്, അൽത്താഫ്, അഫ്സൽ ഉസ്മാൻ, ഷാനവാസ് നിഷാത് ഇളയത്, നയീം, സനീം തുടങ്ങിയവർ പങ്കെടുത്തു.

