സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു
text_fieldsമുഹമ്മദ് ഹിഷാം, ഹംദാൻ നിസാമുദ്ദീൻ, ലുക്മാനുൽ ഹഖ്
കുവൈത്ത് സിറ്റി: സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് രൂപവത്കരിച്ചു. യോഗം കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് കെ.എ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
'ഇന്നത്തെ കൗമാരം നാളത്തെ വാഗ്ദാനം' വിഷയത്തിൽ ഐ.കെ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: മുഹമ്മദ് ഹിഷാം (പ്രസിഡന്റ്), ഹംദാൻ നിസാമുദ്ദീൻ (ജനറൽ സെക്രട്ടറി), ലുക്മാനുൽ ഹഖ് (ട്രഷറർ), ദിയാബ് യാസീൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് യാസീൻ ഫൈസൽ, ഫായിസ് മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാർ), അൽഹാൻ ജസീൽ (സ്പോർട്സ് കൺവീനർ), ഹാതിം നിസാമുദ്ദീൻ (ആർട്സ് കൺവീനർ), സിനാൻ സയാൻ, ഇയാദ്, ഫാദിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
തെരഞ്ഞെടുപ്പിന് സ്റ്റുഡൻസ് ഇന്ത്യ കേന്ദ്ര ജനറൽ സെക്രട്ടറി ഹയ്യാൻ നസീം നേതൃത്വം നൽകി. സ്റ്റുഡൻസ് ഇന്ത്യ ഫഹാഹീൽ ഏരിയ കോഓഡിനേറ്റർ ഉസാമ അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് വിജ്ദാൻ ഫൈസൽ സമാപന പ്രസംഗം നടത്തി.

