സ്റ്റുഡൻസ് ഇന്ത്യ ഖൈത്താൻ യൂനിറ്റ് ഭാരവാഹികൾ
text_fieldsസ്റ്റുഡൻസ് ഇന്ത്യ ഖൈത്താൻ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: സ്റ്റുഡൻസ് ഇന്ത്യ ഖൈത്താൻ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് രൂപീകരണ യോഗത്തിൽ പ്രസിഡന്റായി സുഹൈൽ, സെക്രട്ടറിയായി അലിഫ്, ട്രഷററായി സബീബ്, വൈസ് പ്രസിഡന്റായി ഇഹ്‌സാൻ ഖലീൽ, ജോ. സെക്രട്ടറിയായി അഫ്‌ആൻ, ആർട്സ് സെക്രട്ടറിയായി അനിൻ സിഡൻ, സ്പോർട്സ് സെക്രട്ടറിയായി ആക്കിഫ് എന്നിവരെ തെരഞ്ഞെടുത്തു. ഏഴ് പേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നടപടികൾക്ക് നഈം, ഷബീർ എന്നിവർ നേതൃത്വം നൽകി. നവഭാരവാഹികൾക്ക് കുവൈത്ത് സ്റ്റുഡന്റസ് ഇന്ത്യ കേന്ദ്ര കൺവീനർ ഫൈസൽ കെ.വി , ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് മുഹമ്മദ്, ഫർവാനിയ ഏരിയ സ്റ്റുഡന്റ്സ് കൺവീനർ നിഷാദ് ഇളയത് എന്നിവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

