സ്റ്റുഡന്റ്സ് ഇന്ത്യ- ഗേൾസ് വിങ് സംയുക്ത ഇഫ്താർ
text_fieldsബാസിം ഉമർ സാബിർ, ഹലീഫ് ജിയാദ്, ഹമീം അഹമ്മദ്
കുവൈത്ത് സിറ്റി: അബൂഹലീഫ ഏരിയ സ്റ്റുഡന്റ്സ് ഇന്ത്യയും ഗേൾസ് വിങ്ങും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. സമീറ അബ്ദുൽ അസീസ് റമദാൻ സന്ദേശം നൽകി. നാട്ടിലേക്ക് ഉപരിപഠനാർഥം പോകുന്ന കുട്ടികളായ ഗേൾസ് വിങ് പ്രസിഡന്റ് സന ഫൈസൽ, വൈസ് പ്രസിഡന്റ് ഫെല്ലാ ഫിറോസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
യൂനിറ്റ് തെരഞ്ഞെടുപ്പിന് കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡന്റ് കെ.എം.ഹാരിസ്, റയീസ് എന്നിവർ നേതൃത്വം നൽകി. അബു ഹലീഫ ഏരിയ സ്റ്റുഡൻസ് ഇന്ത്യ കൺവീനർ തസ്നീം നന്ദിയും പറഞ്ഞു. ഐവ അബൂഹലീഫ ഏരിയ പ്രസിഡന്റ് ജസീറ , ഹസ്ന എന്നിവർ പരിപാടി നിയന്ത്രിച്ചു.
ഭാരവാഹികൾ: ബാസിം ഉമർ സാബിർ (പ്രസി), ഹലീഫ് ജിയാദ് (സെക്ര), ഹമീം അഹമ്മദ് (ട്രഷ), ഇഹ്സാൻ മുഹമ്മദ് ഷാൻ (വൈ.പ്രസി), ആദിൽ അബ്ദുറഹ്മാൻ (ജോ.സെക്ര), ഹംദാൻ മുഹമ്മദ് ,ഫുജൈ മുഹമ്മദ് ,അസാൻ മുഹമ്മദ് ,ഫിസാൻ അബ്ദുൽ കാദർ (കേന്ദ്ര എക്സിക്യൂട്ടിവ്). ഗേൾസ് വിങ് പ്രസിഡന്റ് സ്ഥാനത്തേക്കു ഫാത്തിമ നിമയും വൈസ് പ്രസിഡന്റ് ആയി ശസാ ജെയ്ഫറും തെരഞ്ഞെടുക്കപ്പെട്ടു.

