സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമുറാദ് അൻവർ സഈദ്, ഹയ്യാൻ, ഷഹീം
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് 2025 വർഷത്തിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു.
മെട്രോ മെഡിക്കൽസ് കോർപറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര കൺവീനർ സി.പി. നൈസാം നേതൃത്വം നൽകി. കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ്, റസാഖ് നദ്വി, കെ.എം. ഹാരിസ്, സാജിദ് എന്നിവർ സംബന്ധിച്ചു.
ഭാരവാഹികൾ: മുറാദ് അൻവർ സഈദ് (പ്രസിഡന്റ്), ഹയ്യാൻ (സെക്രട്ടറി), ഷഹീം (ട്രഷറർ), വിജ്ദാൻ ഫൈസൽ (വൈസ് പ്രസിഡന്റ്), അമാൻ (ജോ. സെക്രട്ടറി), ആഷിർ, സബീബ്, ഫിസാൻ, അഭിഷാൽ, റൈഹാൻ, ലാസിൻ ഹഫീസ് (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ).

