എംബസി പ്രവർത്തനം കണ്ടറിഞ്ഞ് വിദ്യാർഥികൾ
text_fieldsഇന്ത്യൻ എംബസിയിൽ അംബാസഡർ സിബി ജോർജ് വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു
കുവൈത്ത് സിറ്റി: അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി വിദ്യാർഥികൾക്ക് സൗഹൃദ സന്ദർശനം സംഘടിപ്പിച്ചു. എംബസിയുടെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 200 ലേറെ ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുത്തു. അംബാസഡർ സിബി ജോർജ് വിദ്യാർഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തു.
എംബസിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ കലകളും സംസ്കാരവും പ്രോൽസാഹിപ്പിക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് എടുത്തു പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങളും ഉന്നതിയും വിദ്യാർഥികളുമായി പങ്കുവെച്ച അംബാസഡർ കോവിഡ് മഹാമാരികാലത്ത് ഇന്ത്യൻ പൗരന്മാർക്ക് എംബസി തണലായതും സൂചിപ്പിച്ചു.
ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളിൽ വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും, 'ഇൻട്രൊക്ക്ഷൻ ടു സിവിൽ സർവിസ്'എന്ന വിഷയത്തിൽ പ്രസന്റേഷനും നടന്നു. എംബസിയും പരിസരവും വിദ്യാർഥികൾ ചുറ്റിക്കണ്ടു. ഉദ്യോഗസ്ഥരുമായി ആശയവിനമയവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

