‘സ്റ്റുഡന്റസ് എൻറിച്ച്മെന്റ്’ പ്രോഗ്രാം ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: സ്റ്റുഡന്റസ് ഇന്ത്യ കുവൈത്ത് എട്ടു മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്കായി ‘സ്റ്റുഡന്റസ് എന്റിച്ച്മെന്റ്’ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറിന് ഫഹാഹീൽ യൂനിറ്റി സെന്ററൽ നടക്കുന്ന പരിപാടിയിൽ ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള ‘അഭിമാനത്തോടെ ജീവിക്കുക - മൂല്യങ്ങൾ നമ്മെ നയിക്കട്ടെ’ എന്ന വിഷയത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യും.
ദൈനംദിന ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങൾ, മൂല്യാധിഷ്ഠിത തീരുമാനങ്ങൾ എടുക്കൽ, അഭിമാനം, ലക്ഷ്യബോധം, ആത്മവിശ്വാസമുള്ള ജീവിതം എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടക്കും. പരിപാടിയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക് അബ്ബാസിയ : 508 52442, ഫർവാനിയ 6660 5316, സാൽമിയ 6077 5570.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

