ശക്തമായ കാറ്റിനും പൊടിപടലത്തിനും സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ കാറ്റിനും പൊടിപടലത്തിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
ബുധനാഴ്ചയും വ്യാഴാഴ്ചയും കാറ്റ് സജീവമായി തുടരാനാണ് സാധ്യത. ഇതോടെ ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകി.
മഴക്ക് സാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി. താപനില പരമാവധി 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 6 മുതൽ 9 ഡിഗ്രി വരെയും ആയിരിക്കുമെന്നാണ് പ്രവചനം.
മഴയുടെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സുഗമമായി തുടരാനും വിവിധ പ്രദേശങ്ങളിൽ അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
എല്ലാ ഹൈവേകളും സാധാരണ നിലയിലാണെന്നും പ്രധാന റോഡുകളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചില ഉൾപ്രദേശങ്ങളിൽ ചെറിയ വെള്ളക്കെട്ടുകൾ മാത്രമാണ് ഉണ്ടായതെന്നും അവ അടിയന്തര സംഘങ്ങൾ നിയന്ത്രിച്ചതായും അറിയിച്ചു.
അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് റോഡ് ഉപയോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

