ശക്തമായ സുരക്ഷ പരിശോധന: നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന. ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 17,834 ഗതാഗത നിയമലംഘനങ്ങളും, 1,466 അപകട കേസുകളും. മേയ് 10 നും 16 നും ഇടയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലെതാണ് കണക്ക്. ഈ കാലയളവിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 12 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കൈവശം വെക്കൽ, ക്രമസമാധാനം തകർക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ ഒന്നിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തു.
145 താമസ നിയമലംഘകരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 18 വ്യക്തികളെയും അറസ്റ്റ് ചെയ്തു. ആറ് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോളിലേക്കും, അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ മറ്റ് നാല് പേരെയും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. ഈ കാലയളവിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 16,559 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
145 താമസ നിയമലംഘകരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 18 വ്യക്തികളെയും അറസ്റ്റ് ചെയ്തു. ആറ് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോളിലേക്കും, അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ മറ്റ് നാല് പേരെ ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. 332 വാഹനങ്ങളും 42 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. 2,827 ഗതാഗത സംബന്ധമായ റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. ഇതേ കാലയളവിൽ അടിയന്തര പൊലീസ് പട്രോളിംഗ് 1,770 സുരക്ഷാ പ്രവർത്തനങ്ങൾ നടത്തി. വിവിധ കേസുകളിൽ ഉൾപ്പെട്ട 41 പേരെയും, 12 താമസ നിയമലംഘകരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത മൂന്ന് പേരെയും പിടികൂടി. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

