Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഇന്ന്...

കുവൈത്തിൽ ഇന്ന് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

text_fields
bookmark_border
കുവൈത്തിൽ ഇന്ന് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കൂടുതൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് ചില സ്ഥലങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കാൻ ഇടയാക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇന്ന് പകൽ സമയത്ത്, തീരപ്രദേശങ്ങളിൽ ഉയർന്ന ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വ്യത്യാസപ്പെടാം, മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആകാം. ചില സമയങ്ങളിൽ കാറ്റ് സജീവമാകാം.

രാത്രിയിൽ കാലാവസ്ഥ ചൂടുള്ളതായി തുടരും. മണിക്കൂറിൽ 10 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expectationsKuwaitNorthwesterly winds
News Summary - Strong northwesterly winds expected in Kuwait today
Next Story