മനുഷ്യക്കടത്തിനെതിരെ ശക്തമായ നീക്കം
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രാലയ നയതന്ത്ര അറ്റാഷെ
ഫവാസ് ഖുത്ബ് അൽ ദീൻ യോഗത്തിൽ
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുന്നതിനുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്.
മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം വിവിധ മേഖലകളിലുടനീളമുള്ള ശ്രമങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയ നയതന്ത്ര അറ്റാഷെ ഫവാസ് ഖുത്ബ് അൽ ദീൻ പറഞ്ഞു. വിയനയിൽ യു.എൻ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ കള്ളക്കടത്ത് സംബന്ധിച്ച വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിന് കർശനമായ നിയമനിർമാണം പ്രധാനമാണെന്നും കൂട്ടിച്ചേർത്തു.
ശക്തമാക്കി മനുഷ്യക്കടത്ത് തടയാനുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു. മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി കൂടുതൽ സഹകരണം ആവശ്യമുള്ള കൂട്ടായ ശ്രമമാണെന്നും, വിവര കൈമാറ്റം, പതിവ് പരിശീലന കോഴ്സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

