ശക്തമായ പരിശോധന തുടരും; കടൽ വഴി എത്തിക്കാൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി
text_fieldsപിടികൂടിയ ലഹരി വസ്കുക്കൾ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടൽവഴി എത്തിക്കാൻ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി. പോർട്ടുകളിൽ നടത്തിയ ഫീൽഡ് ഓപറേഷനുകളിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റാണ് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടികൂടിയത്. 193 പീസ് ഹഷീഷ്, 93 പീസ് സൈക്കോട്രോപിക് മരുന്നുകളും ഉൾപ്പെടെ ഏകദേശം 10,000 ഗുളികകൾ പരിശോധനയിൽ പിടിച്ചെടുത്തു.
ഇവ നിയമവിരുദ്ധമായി വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശപ്രകാരവും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള നടപടികളുടെയും ഭാഗമായിട്ടായിരുന്നു പരിശോധന.
സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനും കള്ളക്കടത്ത് ശ്രമങ്ങളും സുരക്ഷാലംഘനങ്ങളും തടയുന്നതിനും കർശനമായ സുരക്ഷാനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ സമർപ്പണത്തെയും ജാഗ്രതയെയും മന്ത്രാലയം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

