Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കേസുകളിൽ ശക്തമായ നടപടി: 15 പേർ പിടിയിൽ

text_fields
bookmark_border
ലഹരിക്കേസുകളിൽ ശക്തമായ നടപടി: 15 പേർ പിടിയിൽ
cancel
camera_alt

ലഹരികേസുകളിൽ പിടിയിലായവർ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും ലഹരിവസ്തുക്കളുടെ ഉപയോഗവും ചെറുക്കുന്നതിനുള്ള നടപടികൾ തുടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകളിൽ നടപടി സ്വീകരിച്ചു.

ഒമ്പത് വ്യത്യസ്ത കേസുകളിൽ 15 പേരെ അറസ്റ്റ് ചെയ്തു. 1,106 ഗ്രാം ഹാഷിഷ്, 337 ഗ്രാം മെത്താംഫെറ്റാമൈൻ, 255 ഗ്രാം മരിജുവാന, അഞ്ച് ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ലിറിക്ക പൗഡർ എന്നിവ പിടിച്ചെടുത്തതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. 138 ലിറിക്ക കാപ്സ്യൂളുകളും നാല് ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിലുകളും മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ചതെന്ന് കരുതുന്ന പണവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കൽ, കടത്തൽ, പ്രോത്സാഹനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് ഏകോപിത സുരക്ഷാ പരിശോധനകൾ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും നിയമ നടപടിക്രമങ്ങളും അന്വേഷണങ്ങളും പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ലഹരി അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong action in drug cases: 15 people arrested
Next Story