കള്ളപ്പണത്തിനും ഭീകരധനസഹായത്തിനും എതിരെ ശക്തമായ നടപടി
text_fieldsകുവൈത്ത് സിറ്റി: കള്ളപ്പണത്തിനും ഭീകരധനസഹായത്തിനുമെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്.കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയാൻ ദേശീയ സംവിധാനം ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.ഇത് സംബന്ധമായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയവും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനാണ് സംയുക്ത നീക്കം. ദേശീയ സുരക്ഷയും ആഗോള സാമ്പത്തിക സമഗ്രതയും ലക്ഷ്യമിട്ടാണ് കരാർ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

