ലഹരിക്കെതിരെ ശക്തമായ നടപടി; ഈ വർഷം പിടികൂടിയത് 527 ലഹരിക്കടത്ത്, 729 പേരെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഈ വർഷം ഇതുവരെ 527 ലഹരിക്കടത്തുകൾ പിടികൂടിയതായി റിപ്പോർട്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സമഗ്ര സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.വിവിധ കേസുകളിൽ 823 പ്രതികളെയും പിടികൂടി. 1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ ഫയൽ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന്, മദ്യ കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ നാടുകടത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.
959 കിലോ ഹാഷിഷ്, 391 കിലോ ഷാബു, 30 കിലോ ഹെറോയിൻ, 4.7 കിലോ കൊക്കെയ്ൻ, 142 കിലോ മരിജുവാന, 227 കിലോ കെമിക്കലുകളും പൊടിയും, 6.8 ദശലക്ഷം ലിറിക്ക ഗുളികകൾ, 12,141 കുപ്പിയും 31 ബാരൽ മദ്യവും പിടിച്ചെടുത്തു.13 ഷോട്ട്ഗൺ, 11 റൈഫിളുകൾ, ഒരു എം 16, 25 പിസ്റ്റളുകൾ, 968 റൗണ്ട് വെടിയുണ്ടകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പരിശോധനകളിൽ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

