ക്രിപ്റ്റോ കറൻസി മൈനിങ്ങിെനതിരെ ശക്തമായ നടപടി തുടരുന്നു
text_fieldsക്രിപ്റ്റോ കറൻസി മൈനിങ് ഇടങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിപ്റ്റോകറൻസി മൈനിങിനതിരെ ശക്തമായ നടപടി തുടരുന്നു. മൈനിങ് നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഡ്രോണുകൾ സഹായത്തോടെ 24 മണിക്കൂറും ഫീൽഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകളും ഫാമുകളും കര്‍ശനമായി പരിശോധിക്കുന്നുണ്ട്.ക്രിപ്റ്റോകറൻസി മൈനിങിനായി കംമ്പ്യൂട്ടർ ശൃങ്കലകളും സൗകര്യങ്ങളും ഒരുക്കുന്ന നിരവധി കേന്ദ്രങ്ങൾ അടുത്തിടെ കണ്ടെത്തിയിരുന്നു.
വൈദ്യുതി ഉപഭോഗത്തിലെ അസാധാരണമായ വർധന ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യുസുഫ് അസ്സബാഹിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരാഴ്ചക്കിടെ 1,000 ത്തിലധികം ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമവിരുദ്ധ നടപടികൾ കണ്ടെത്തിയ ഇടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഉടമകൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു. വൈദ്യുതി അനധികൃതമായി ഉപയോഗിച്ച് ക്രിപ്റ്റോകറൻസി മൈനിങിൽ ഏർപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആക്ടിംഗ് പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

