എണ്ണ മേഖലയിൽ നിയമനം ആവശ്യപ്പെട്ട് കുവൈത്തി എൻജിനീയർമാരുടെ സമരം
text_fieldsകുവൈത്ത് സിറ്റി: എണ്ണയുൽപാദന മേഖലയിൽ നിയമനം ആവശ്യപ്പെട്ട് ബിരുദം കഴിഞ്ഞ് പുറത് തിറങ്ങിയ കുവൈത്തി പെട്രോകെമിക്കൽ എൻജിനീയർമാർ സമരം നടത്തി. സിറ്റിയിലെ ഇറാദ സ് ക്വയറിൽ നടന്ന സമരത്തിൽ സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക ്കുന്ന യുവതീ-യുവാക്കളാണ് പങ്കെടുത്തത്.
തങ്ങളിൽ ചിലർ നാലുവർഷമായി ഉദ്യോഗം പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് ഇവരുടെ പരിഭവം. സർക്കാർ സംവിധാനങ്ങളും എൻജിനീയറിങ് സൊസൈറ്റിയും തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
തൊഴിൽരഹിതനായിരിക്കുകയെന്നത് ബിരുദധാരികളെ സംബന്ധിച്ചിടത്തോളം മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. എണ്ണ മേഖലയിലെ തന്ത്രപരമായ സ്ഥാനങ്ങളിൽ വിദേശികൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ നിയമനം വൈകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
