50ഓളം പേർ പങ്കെടുത്തു:പൗരത്വമാവശ്യപ്പെട്ട് തൈമയിൽ ബിദൂനികളുടെ സമരം
text_fieldsകുവൈത്ത് സിറ്റി: പൗരത്വ പ്രശ്നം പരിഹരിക്കണമെന്നും ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വീണ്ടും ബിദൂനികളുടെ സമരം. ഇടവേളക്കുശേഷം ജഹ്റ ഗവർണറേറ്റിലെ തൈമയിലാണ് ഒരുസംഘം ബിദൂനികൾ സംഘടിച്ചത്. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ആരംഭിച്ച 50ഓളം പേർ പങ്കെടുത്ത സമരം സുരക്ഷാ വിഭാഗം ഇടപെട്ടതിനെ തുടർന്ന് നാലരയോടെ അവസാനിപ്പിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പ്രകടനക്കാർ പിരിഞ്ഞുപോയതായി ജഹ്റ ഗവർണറേറ്റ് സുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. ഏകദേശം മൂന്നുവർഷം മുമ്പ് സമാനമായ ആവശ്യങ്ങളുന്നയിച്ച് ഇതേ സ്ഥലത്ത് ബിദൂനികൾ തുടർച്ചയായി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിനിടെ, സമാധാനപരമായി തുടങ്ങിയ പ്രകടനം പലപ്പോഴും സംഘർഷമായി മാറിയിരുന്നു. ആ സാഹചര്യത്തിലാണ് പ്രകടനം സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതുൾപ്പെടെ ആഭ്യന്തരമന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
