വാഹന ഗാരേജുകളിൽ കർശന പരിശോധന
text_fieldsഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഗാരേജുകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന ഗാരേജുകളിൽ കർശന പരിശോധന. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പരിശോധനയിൽ ലൈസൻസില്ലാത്ത നിരവധി ഗാരേജുകൾ അധികൃതർ കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ജനറൽ ട്രാഫിക് വകുപ്പാണ് സംയുക്ത പരിശോധന നടത്തിയത്.
വാഹന അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നിയമപരവും സാങ്കേതികമായും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ഉപകരണങ്ങളുടെ സുരക്ഷ, സേവനങ്ങളുടെ ഗുണനിലവാരം, ലൈസൻസിങ് അനുമതികൾ തുടങ്ങിയവ ഇൻസ്പെക്ടർമാർ വിലയിരുത്തി. തെറ്റായ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കുകയും വർക്ക്ഷോപ്പുകൾ അംഗീകൃത സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പരിശോധന വഴി ലക്ഷ്യമിടുന്നത്. വ്യാവസായിക, ഓട്ടോമോട്ടീവ് മെയിന്റനൻസ് മേഖലയിലെ സുരക്ഷിത രീതികൾ പ്രോത്സാഹിപ്പിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി. ഗതാഗത സുരക്ഷയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംയുക്ത പരിശോധന രാജ്യത്തുടനീളം തുടരുമെന്നും ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

