കുട്ടികൾക്ക് വിൽപന നിരോധിച്ചു; എനർജി ഡ്രിങ്കുകളുടെ വിൽപ്പനക്കും വിതരണത്തിനും കർശന നിയന്ത്രണങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പനക്കും വിതരണത്തിനും കർശന നിയന്ത്രണങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിച്ചു. ഒരാൾക്ക് ദിവസേന പരമാവധി രണ്ട് ബോട്ടിൽ മാത്രമാണ് അനുവദിക്കുക. റസ്റ്റോറന്റുകൾ, കഫേകൾ, പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ, വെൻഡിങ് മെഷീനുകൾ, ഡെലിവറി-ടേക്ക് എവേ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയുള്ള വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
നിയമം നടപ്പായതോടെ സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും എനർജി ഡ്രിങ്കുകൾ അനുവദിക്കില്ല. അതേസമയം, കർശന നിബന്ധനകൾക്ക് വിധേയമായി സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും മാത്രം വിൽപ്പന അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള ഉപഭോഗം ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

