സ്കൂളുകളിൽ പൊതുപരിപാടികൾക്ക് കർശന നിബന്ധന
text_fieldsകുവൈത്ത് സിറ്റി: സ്കൂളുകളിൽ പുറത്തുള്ളവരെ ഉൾപ്പെടുത്തി പരിപാടികൾ നടത്തുന്നതിന് അടക്കം കർശന നിബന്ധനകളുമായി വിദ്യാഭ്യാസ മന്ത്രാലയം.
സ്കൂളുകളിലെ ജീവനക്കാരുടെ പെരുമാറ്റവും പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ പുതിയ സർക്കുലർ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പണം ശേഖരിക്കുന്നതിനും സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
സ്കൂൾ ജീവനക്കാർ വ്യക്തിഗത നേട്ടത്തിനായി ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കുന്നതും പരസ്യം ചെയ്യുന്നതും വിലക്കി.
അംഗീകൃതമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഭക്ഷണപാനീയങ്ങൾ സ്കൂളുകളിൽ വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. പുറത്തുള്ളവരെ ഉൾപ്പെടുത്തി പരിപാടികൾ നടത്തുന്നതിനും സ്കൂൾ പരിസരത്ത് ഫോട്ടോ എടുക്കുന്നതിനും മുൻകൂർ അനുമതി നിർബന്ധമാണ്. വിദ്യാർഥികളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും മുൻകൂർ അനുമതിയില്ലാതെ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.
ഔദ്യോഗിക വിവരങ്ങളും രേഖകളും അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും ജീവനക്കാർക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

