കർശന പരിശോധന തുടരും; ഏഴു കിലോ ലഹരി വസ്തുക്കളുമായി പ്രവാസി പിടിയിൽ
text_fieldsപ്രതിയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും
കുവൈത്ത് സിറ്റി: വിതരണം ചെയ്യുന്നതിനായി തയാറാക്കിയ വന്‍തോതിലുള്ള മയക്കുമരുന്നുകളുമായി ഒരു ഏഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതി മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്ക് പിറകെയാണ് അറസ്റ്റ്.
പ്രതിയുടെ വീട്ടിൽനിന്ന് അഞ്ച് കിലോ ഹെറോയിൻ, രണ്ടു കിലോ മെത്താംഫെറ്റാമൈൻ എന്നിവ അടക്കം ഏഴ് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരിക്കടത്ത്, ഇടപാട്, ഉപയോഗം എന്നിവരെ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
കുറ്റവാളികൾ എവിടെയായിരുന്നാലും അവരെ പിടികൂടും. നിരീക്ഷണവും തുടർനടപടികളും 24 മണിക്കൂറും തുടരുമെന്നും വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് പുതിയ മയക്കുമരുന്നു നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. ലഹരി ഇടപാടുകാർക്ക് വധശിക്ഷയടക്കം കനത്ത ശിക്ഷയും തടവും പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

