വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ കർശന നടപടി; പ്രതിദിനം 10 ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: വിസിറ്റ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവർക്കെതിരെ കർശന നടപടി. സ്റ്റാൻഡേർഡ് വിസിറ്റ് വിസക്ക് ഒരു മാസവും ടൂറിസ്റ്റ് വിസക്ക് മൂന്നു മാസവുമാണ് അനുവദനീയ കാലയളവ്. രാജ്യത്തേക്ക് പ്രവേശിച്ച തിയതി മുതലാണ് കാലാവധി കണക്കാക്കുന്നത്. ഇവക്ക് ഗ്രേസ് പിരീഡ് ഉണ്ടായിരിക്കില്ല. സന്ദർശന വിസ, അടിയന്തര എൻട്രി പെർമിറ്റ്, ഡ്രൈവർ വിസ തുടങ്ങിയവയിൽ കാലാവധി ലംഘിച്ചാൽ പ്രതിദിനം 10 ദിനാർ ആണ് പിഴ.
പരമാവധി 2,000 ദീനാർ വരെ ഇത്തരത്തിൽ ഈടാക്കും. റെസിഡൻസി പെർമിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ തുടരുന്ന വിദേശികൾക്ക് പരമാവധി 1,200 ദീനാർ വരെ പിഴ ചുമത്തും. ഗാർഹിക തൊഴിലാളികൾക്ക് പിഴപരിധി 600 ദീനാറായും നേരത്തെ നിശ്ചയിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കിൽ ഭാവിയിലെ പ്രവേശനത്തിലും നിയന്ത്രണം ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സന്ദർശകർ വിസിറ്റ് വിസ നിയമങ്ങളും കാലാവധി കഴിഞ്ഞുള്ള പിഴകളും ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ അധികൃതരും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

