Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനങ്ങളിൽ കർശന നടപടി

text_fields
bookmark_border
നിയമലംഘനങ്ങളിൽ കർശന നടപടി
cancel

ലഹരിവസ്തുക്കളുമായി ആറ് പേർ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കളും സൈക്കോട്രോപ്പികൾ മരുന്നുകളുമായി നാല് വ്യത്യസ്ത കേസുകളിലായി ആറ് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. 410 ഗ്രാം ഷാബു (ക്രിസ്റ്റൽ മെത്താംഫെറ്റമിൻ),

ലഹരി വസ്തു പുരട്ടിയ 175 കടലാസുകൾ, 60 ഗ്രാം ഹാഷിഷ്, മയക്കുമരുന്ന് വിറ്റുകിട്ടിയതെന്ന് കരുതപ്പെടുന്ന 540 ദീനാർ, അളവ് കാണിക്കുന്ന രണ്ട് ത്രാസുകൾ എന്നിവ ഇവരിൽ നിന്ന് പിടച്ചെടുത്തു.

കൈമാറ്റത്തിനും വ്യക്തിഗത ഉപയോഗത്തിനുമായമായി പ്രതികൾ കൈവശം വെച്ചവയായിരുന്നു ഇവ. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

രോഗികളെ കബളിപ്പിച്ച ദന്തഡോക്ടർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: രോഗികളിൽ നിന്ന് പണം വാങ്ങുകയും തട്ടിപ്പ് നടത്തുകയും ചെയ്ത ദന്തഡോക്ടർ പിടിയിൽ. ജഹ്‌റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിൽ ജോലി ചെയ്യുന്ന ദന്തഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ദന്തഡോക്ടർ രോഗികളോട് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഡെന്റൽ പ്രോസ്തെറ്റിക് സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെടുകയും, സാധനങ്ങളും ഇൻവോയ്‌സുകളും ആവശ്യമാണെന്ന് പറയുന്നതായും വിവിരം ലഭിച്ചിരുന്നു.

തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ വകുപ്പ് കള്ളപ്പണ, വ്യാജരേഖ വിരുദ്ധ വകുപ്പ് വഴി നടത്തിയ നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. ചികിത്സക്ക് ശേഷം, ഉപയോഗിക്കാതെ ബാക്കിയായ സാധനങ്ങൾ ഫാർമസികളിൽ തിരികെ നൽകുകയും, രോഗികൾ അറിയാതെ അതിന് ലഭിച്ച പണം സ്വന്തമാക്കുകയും ചെയ്തന്നാണ് പരാതി.

ചോദ്യം ചെയ്തപ്പോൾ, അഞ്ച് രോഗികളുടെ കാര്യത്തിൽ താൻ ഇപ്രകാരം ചെയ്തതായും, ഓരോ തവണയും 120 മുതൽ 150 ദീനാർ വരെ കൈപ്പറ്റിയതായും അദ്ദേഹം സമ്മതിച്ചു.

റോഡിൽ അഭ്യാസ പ്രകടനം നടത്തിയയാൾ പിടിയിൽ

കുവൈത്ത് സിറ്റി: റോഡിൽ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയയാൾ പിടിയിൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇയാളുടെ കാർ പിടിച്ചെടുത്തു നശിപ്പിച്ചു.

അഭ്യാസ പ്രകടനത്തിനായി രൂപമാറ്റം വരുത്തിയ വാഹനം അലി സബാഹ് അൽ സാലിമിൽ വെച്ച് അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പിടിച്ചെടുത്തത്. വീഡിയോയിൽ കണ്ട വാഹനം ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റിലെ വെഹിക്കിൾ മൂവ്‌മെന്റ് വിഭാഗം നിരീക്ഷണത്തിലൂടെ തിരിച്ചറിയുകയായിരുന്നു.

മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് വാഹന ഉടമക്കെതിരെ കേസെടുത്തു. റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കുന്നതിനും കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strict Action Against Law Violations
Next Story