ജി.സി.സി- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തൽ
text_fieldsഇന്ത്യയിലെ ജി.സി.സി അംബാസഡർമാർ
ഡൽഹിയിലെ ഗൾഫ്
അംബാസഡർമാരുടെ ചർച്ച
കുവൈത്ത് സിറ്റി: ഗൾഫ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ അംബാസഡർമാർ. ജി.സി.സി അംബാസഡേഴ്സ് കൗൺസിലിന്റെ നിലവിലെ ചെയർമാനും ഇന്ത്യയിലെ കുവൈത്ത് അംബാസഡറുമായ മിശ്അൽ മുസ്തഫ അൽഷെമാലിയുടെ ക്ഷണപ്രകാരം ന്യൂഡൽഹിയിൽ നടന്ന ജി.സി.സി അംബാസഡർമാരുടെ യോഗത്തിലായിരുന്നു ചർച്ച.
പ്രാദേശിക, മേഖല, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ജി.സി.സിയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ പുരോഗതി എന്നിവയിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
ഇന്ത്യയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും, പരസ്പര നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിന്റെയും, ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ, ഊർജം, വ്യാപാരം, വിദ്യാഭ്യാസത്തിലും ആധുനിക സാങ്കേതികവിദ്യകളിലുമുള്ള നിക്ഷേപം എന്നിവയിൽ സഹകരണ സാധ്യത എന്നിവയും വിലയിരുത്തി. ജി.സി.സി-ഇന്ത്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഏകോപിത നിലപാടുകൾ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വിവിധ വെല്ലുവിളികളെ നേരിടൽ, ജി.സി.സി രാജ്യങ്ങളിലും ജനങ്ങൾക്കും കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കൈവരിക്കുന്നതിനുമുള്ള സംയുക്ത ഗൾഫ് നടപടിയെ പിന്തുണക്കൽ എന്നിവയും യോഗത്തിൽ പങ്കുവെച്ചു. ബഹ്റൈൻ അംബാസഡർ അബ്ദുൽറഹ്മാൻ അൽഖൗദ്, ഒമാൻ അംബാസഡർ ഈസ അൽ ഷൈബാനി, ഖത്തർ അംബാസഡർ മുഹമ്മദ് അൽ ജാബിർ, സൗദി അറേബ്യ അംബാസഡർ ഹൈതം അൽ മാലികി, യു.എ.ഇ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് അബ്ദുൽ അസീസ് അൽ ഹാഷെമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

