Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ: ചർച്ച നടത്തി
text_fieldsbookmark_border
മുഹമ്മദ് ബോർക്കിയും ഡൊമിനിക് ജോൺസണും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ എൻജി. മുഹമ്മദ് ബോർക്കിയും ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സഹമന്ത്രി ഡൊമിനിക് ജോൺസണും കൂടിക്കാഴ്ച നടത്തി. സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും വിലയിരുത്തി. ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് അധികൃതർ അറിയിച്ചു.
Next Story

