ചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞ് തെരുവുകളും വീടും
text_fieldsറോഡരികിൽ സ്ഥാപിച്ച ലൈറ്റുകൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ റമദാൻ രാത്രികൾ മറ്റെല്ലാ രാത്രികളേക്കാളും സുന്ദരമാണ്. സജീവമായ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങളൊഴിയാത്ത നിരത്തുകൾ എന്നിവ റമദാനിലെ കാഴ്ചകളാണ്.
നോമ്പുതുറയും പ്രാർഥനകളും കഴിഞ്ഞ് ഷോപ്പിങ്ങിനിറങ്ങുന്ന ജനങ്ങൾ രാത്രികളെ കൂടുതൽ സജീവമാക്കുന്നു. നോമ്പ് പകുതി പിന്നിട്ടതോടെ ഷോപ്പിങ്ങിന് എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. റമദാൻ തുടക്കത്തിൽ തന്നെ തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിറം പിടിപ്പിച്ചിരുന്ന വർണക്കാഴ്ചകൾ പെരുന്നാൾ അടുത്തതോടെ കൂടുതൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
ഈന്തപ്പനകൾക്കും ചെടികൾക്കുമിടയിൽ ചിരിതൂകി നിൽക്കുന്ന വർണവെളിച്ചങ്ങൾ ഇപ്പോൾ കാണാനാകും. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തിളങ്ങുന്ന രൂപങ്ങളാൽ തെരുവുകളും വീടുകളും പ്രകാശിക്കുന്നു. വീടുകളിൽ സന്ദർശകരെ സ്വാഗതംചെയ്യുന്ന മനോഹരമായ കാഴ്ചയായി ഇത് മാറുന്നു. റോഡരികിൽ സർക്കിളുകളിലും മറ്റും ചെടികൾക്കിടയിലാണ് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചാണ് ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ രൂപപ്പെടുത്തുന്നത്. പ്രത്യേക സ്റ്റാൻഡുകളിലും മാലപോലെ തൂക്കിയിട്ടുമൊക്കെ ഇവ സഥാപിക്കുന്നു. പല നിറങ്ങളിൽ ലൈറ്റുകൾ ലഭ്യമാണെങ്കിലും വെളുപ്പിനാണ് ആവശ്യക്കാർ കൂടുതൽ. ഇതിനൊപ്പം അലങ്കാരപ്പണികളും ചേർത്ത് ചിലർ കൂടുതൽ സുന്ദരമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

