തെരുവുകളുടെ പേരുകൾക്ക് പകരം നമ്പറുകൾ വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുകളുടെ പേരുകൾക്ക് പകരം നമ്പറുകൾ വരുന്നു. തെരുവുകളുടെയും റോഡുകളുടെയും ചത്വരങ്ങളുടെയും പേരുകൾ മാറ്റുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പൊതുമരാമത്ത് മന്ത്രിയെയും മുനിസിപ്പൽ കാര്യ സഹമന്ത്രിയേയും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി. രാഷ്ട്രത്തലവന്മാരുടെ പേരുകളുള്ള തെരുവുകൾ ഒഴികെയുള്ള തെരുവുകളുടെ പേരുകൾ റദ്ദാക്കാനും പകരം നമ്പറുകൾ നൽകാനുള്ള ശ്രമമെന്നാണ് സൂചന. ഇതു സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രത്തലവന്മാരുടെ പേരുകൾ ഉൾക്കൊള്ളുന്ന തെരുവുകളുടെ വിഷയത്തിൽ ഏകീകൃത രൂപമുണ്ടാക്കും.

