ഒരു വർഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്ന് അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു വർഷം വരേക്കുള്ള ഭക്ഷ്യ കരുതലുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടാവുമെന്ന് ഭയക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടത്തിയത്. ആറുമാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനുള്ള ഭക്ഷ്യ കരുതൽ ശേഖരമുണ്ടെന്ന് അധികൃതർ വിലയിരുത്തി. ഏറ്റവും മോശമായ സാഹചര്യം ഉടലെടുത്ത് ഭക്ഷ്യ ഇറക്കുമതി അസാധ്യമായ ഘട്ടത്തിൽ പോലും ഒരു വർഷം വരെ രാജ്യത്ത് ക്ഷാമമുണ്ടാവില്ല.
ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു. മാർച്ച് മുതൽ സെപ്റ്റംബർ വരെയായി 26,317 ടൺ ഫ്രഷും പാകം ചെയ്തതുമായ ഇറച്ചി കുവൈത്ത് ഇറക്കുമതി ചെയ്തു. 86,762 ടൺ കോഴി, 2.128 ദശലക്ഷം ടൺ ഉള്ളി, 33,178 ടൺ തക്കാളി, 18,420 ടൺ ചെറുനാരങ്ങ എന്നിവ ഇക്കാലയളവിൽ ഇറക്കുമതി ചെയ്തു. പൊതുവെ ആറുമാസം വരേക്കുള്ള സ്ട്രാറ്റജിക് സ്റ്റോക് കരുതാറുള്ള വാണിജ്യ മന്ത്രാലയം കോവിഡ് കാലത്ത് സംഭരണ ശേഷിയും ഇറക്കുമതിയും കൂട്ടി. ഭക്ഷ്യ സുരക്ഷയെ കരുതി ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും സർക്കാർ തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

