ശമ്പള കൈമാറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നടപടി
text_fieldsകുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബാങ്ക് യൂനിയനുമായി ചേർന്ന് ശമ്പള കൈമാറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ‘അഷാൽ’ പ്ലാറ്റ്ഫോമുകൾ വഴി വേതന കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ശ്രമം.എൻജിനീയർ റബാബ് അൽ അസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാങ്കേതിക പ്രക്രിയകളും ബാങ്കിങ് മേഖലയിലെ വെല്ലുവിളികളും അവലോകനം ചെയ്തു.
ശമ്പളം ബാങ്കുകൾ വഴി മാത്രം നൽകണമെന്നും അനുസരിക്കാത്ത തൊഴിലുടമകളെ സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.തൊഴിലാളികളുടെ അവകാശ സംരക്ഷണവും തൊഴിൽവിപണിയിലെ ക്രമപാലനവും ഉറപ്പാക്കാൻ ബാങ്കുകളും അധികാരികളും ചേർന്നുള്ള സഹകരണത്തിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

