അധിക ഇറക്കുമതി ചെലവുകൾ വഹിക്കും; അവശ്യവസ്തുക്കളുടെ വിതരണം സുസ്ഥിരമാക്കാൻ നടപടി
text_fieldsകുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നതിനും പ്രാദേശിക വിപണിയിൽ വില സ്ഥിരപ്പെടുത്തലും ലക്ഷ്യമിട്ട് കുവൈത്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കടൽ, കര, വ്യോമ മാർഗങ്ങൾ തടസ്സപ്പെടുമ്പോൾ ഇറക്കുമതി കമ്പനികൾ മൂലമുള്ള അധിക ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് ഈ നിർദ്ദേശമെന്ന് മന്ത്രി ഒസാമ ബൂഡായിയുടെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ദേശീയ വിതരണ ശൃംഖലകൾ സംരക്ഷിക്കുന്നതിനും, ക്ഷാമം തടയുന്നതിനും, പ്രാദേശിക അല്ലെങ്കിൽ ലോജിസ്റ്റിക്കൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾക്ക് വില സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിപണി പ്രതിരോധശേഷിയും ഇറക്കുമതിയുടെ തുടർച്ചയും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

