വിവാഹമോചന കേസുകളുടെ എണ്ണം വർധിക്കുന്നതായി സ്ഥിതി വിവരകേന്ദ്രം
text_fieldsമസ്കത്ത്: രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹമോചന കേസുകളുടെ എണ്ണം വർധിച്ചുവരുന്നതായി ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) റിപ്പോർട്ട്.
പ്രതിദിനം 10 വിവാഹമോചന കേസുകൾ എന്ന നിരക്കിലാണ് ഇതെന്ന് എൻ.സി.എസ്.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം 3,837 വിവാഹമോചന കേസുകളാണ് ഫയൽ ചെയ്തത്. 2020നേക്കാൾ 12ശതമാനം കൂടുതലാണിത്. 2020ൽ 3,426 ആയിരുന്നു വിവാഹമോചന കേസുകളുടെ എണ്ണം.
2021ൽ തലസ്ഥാന ഗവർണറേറ്റായ മസ്കത്തിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന കേസുകളുണ്ടായത്; 796. തെക്കൻ ബാത്തിനയിൽ 672 കേസുകൾ രജിസ്റ്റർ ചെയ്തു. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കുറവ് (18) എന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) റിപ്പോർട്ട് പറയുന്നു.

