ജി.സി.സി ഉച്ചകോടിയെ സ്വാഗതം ചെയ്ത് രാജ്യം
text_fieldsജി.സി.സി ഉച്ചകോടിയെ സ്വാഗതം ചെയ്യുന്ന പ്രദർശനം
കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയെ സ്വാഗതം ചെയ്ത് രാജ്യം. ഉച്ചകോടിക്ക് സ്വാഗതമോതുന്നതും ജി.സി.സി രാജ്യങ്ങളുടെ ശക്തമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമായ ബോർഡുകളും എഴുത്തുകളും നിരത്തുകളിലും കെട്ടിടങ്ങളിലും ഉയർന്നിട്ടുണ്ട്. ഉച്ചകോടി മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർത്താ വിതരണ മന്ത്രാലയം ആരംഭിച്ച പ്രചാരണ കാമ്പയിനിന്റെ ഭാഗമായാണിവ.
സർക്കാർ, സ്വകാര്യ, സിവിൽ മേഖലകളുമായി സഹകരിച്ചാണ് ഉച്ചകോടിയെക്കുറിച്ച അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റോഡുകളിലെ പരസ്യബോർഡുകളിൽ വാർത്താ വിതരണ മന്ത്രാലയം ഇവ സ്ഥാപിച്ചത്. മാളുകളിലും കെട്ടിടങ്ങളിലും ഡിജിറ്റൽ രൂപത്തിലും സ്വാഗത സന്ദേശം പ്രദർശിപ്പിക്കുന്നുണ്ട്.

