പ്രവാസികള്‍ക്ക് ആശ്വാസം; പ്രോജക്ട് വിസയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രോജക്ട് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിബന്ധനകൾക്ക് വിധേയമായി വിസ ട്രാൻസ്ഫർ അനുവദിക്കുന്നു. സർക്കാർ-പൊതുമേഖല കമ്പനികളിലെ വിവിധ പ്രൊജക്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനാണ് അനുവാദം. നവംബർ മൂന്നു മുതൽ ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കാം. നിബന്ധനകൾക്ക് വിധേയമായാണ് വിസ മാറ്റത്തിന് അവസരം. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതിനായുള്ള നിർദിഷ്ട വ്യവസ്ഥകൾ വ്യക്തമാക്കി.
സർക്കാർ കരാറോ പദ്ധതിയോ അവസാനിപ്പിച്ചാൽ മാത്രമേ തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കൂ. പ്രൊജക്ട് പൂർത്തിയായെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും സ്ഥിരീകരിക്കുന്ന ഔദ്യോഗിക കത്ത് തൊഴിലുടമ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നൽകണം. വിസ ട്രാൻസ്ഫറിനായി അപേക്ഷിക്കുന്ന തൊഴിലാളികൾ പ്രോജക്ടിനൊപ്പം കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽ പൂർത്തിയാക്കിയിരിക്കണം.
ട്രാൻസ്ഫറിന് തൊഴിലാളികൾ നിലവിലെ തൊഴിലുടമയിൽ നിന്ന് അംഗീകാരവും നേടിയിരിക്കണം. ട്രാൻസ്ഫർ പ്രക്രിയക്ക് 350 ദീനാർ ചെലവ് ഈടാക്കും. നവംബർ മൂന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.