സംഗീതപ്രതിഭകൾക്ക് പ്രചോദനമായി സ്റ്റാർ സിംഗർ 2022
text_fieldsമികച്ച ഗായികക്കുള്ള പുരസ്കാരം കാവാലം ശ്രീകുമാർ എസ്തറിന് കൈമാറുന്നു
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സ്റ്റാർ സിംഗർ സീസൺ-3 വളർന്നുവരുന്ന സംഗീതപ്രതിഭകൾക്ക് പ്രചോദനം നൽകുന്ന വേദിയായി. ഗ്രാൻഡ് ഫിനാലെയിൽ എസ്തർ ടിൻജെൻ (ഐ.സി.എസ്.കെ സ്കൂൾ) മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഒരുക്കിയ നടന്ന 'കോലത്തുനാട് മഹോത്സവ' വേദിയിലാണ് സ്റ്റാർ സിംഗർ മത്സരവും നടന്നത്.
അവസാന റൗണ്ട് മത്സരത്തിൽ കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ എട്ടു കുട്ടികൾ മാറ്റുരച്ചു. രണ്ടാം സ്ഥാനം ഡായ്സ് ജോസ്, മൂന്നാം സ്ഥാനം ആഷി ബാവെജാ, നാലാം സ്ഥാനം ഹെലൻ, അഞ്ചാം സ്ഥാനം ദേവിക എന്നിവർ കരസ്ഥമാക്കി. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 65ൽപരം കുട്ടികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മാസങ്ങൾ നീണ്ട വിവിധ ഓഡിഷനിൽ നിന്നാണ് മത്സരാർഥികളെ തിരഞ്ഞെടുത്തത്. ആദ്യത്തെ അഞ്ചു വിജയികൾക്ക് ഭൂട്ടാൻ അംബാസഡറിന്റെ സാന്നിധ്യത്തിൽ ട്രോഫിയും കാഷ് അവാർഡും പ്രസക്തി പത്രവും നൽകി.
പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും സിനിമ-സീരിയൽ കലാകാരി ശ്രീധന്യയുമായിരുന്നു വിധികർത്താക്കൾ. ബി.ഇ.സി മാർക്കറ്റിങ് മാനേജർ രാംദാസ്, ലോക കേരള സഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓഡിനേറ്റർ ഷെറിൻ മാത്യു, പ്രസിഡന്റ് റോയ്, കൺവീനർ സന്തോഷ്, ജനറൽ സെക്രട്ടറി ദീപു, ട്രഷറർ ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

