മൊബൈൽ വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സ്ഥിരം സമിതി വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മൊബൈൽ വാഹനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സ്ഥിരം സമിതി രൂപീകരിക്കാൻ വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല അൽ അജീൽ മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രാലയ അണ്ടർ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സമിതിയിൽ കമേഴ്സ്യൽ കൺട്രോൾ വകുപ്പ്, കുവൈത്ത് ബിസിനസ് സെന്റർ, പി.എ.എഫ്.എൻ, മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ പ്രതിനിധികൾ അംഗങ്ങളാകും.
മൊബൈൽ വാഹന ലൈസaൻസ് അപേക്ഷകൾ പരിശോധിക്കൽ, നിയമ-ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, സാങ്കേതിക മാനദണ്ഡങ്ങൾ അംഗീകരിക്കൽ എന്നിവയാണ് പ്രധാന ചുമതല. പ്രവർത്തനത്തിനായി അനുമതിയുള്ള സ്ഥലങ്ങൾ കണ്ടെത്തി അംഗീകരിക്കുകയും ആവശ്യമായാൽ ലൈസൻസുകൾ റദ്ദാക്കാൻ ശിപാർശ നൽകുകയും ചെയ്യും.
മൊബൈൽ വാഹനങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് വിപണി നിയന്ത്രണം ഉറപ്പാക്കുന്നതിനൊപ്പം ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതും സമിതിയുടെ ലക്ഷ്യമാണ്.
കമ്മിറ്റി ഒരു വർഷം പ്രവർത്തിക്കും.
പ്രവർത്തനഫലങ്ങളും ശുപാർശകളും ഉൾപ്പെടുത്തി പ്രതിമാസ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

