സ്റ്റേഡിയം അപകടം: അന്വേഷണം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് ശേഷം ഗാലറിയുടെ ഗ്ലാസ് ഫെൻസിങ് തകർന്ന് നിരവധി പേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. 40 ഒമാൻ പൗരന്മാരും രണ്ടു വീതം ബിദൂനികളും സിറിയക്കാരും യമനികളുമാണ് ഒരു കുവൈത്തിയും ഒരു ബംഗ്ലാദേശ് പൗരനുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ സ്വദേശി പൊലീസുകാരനാണ്. ഒമാൻ ടീം വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഗാലറിയിലെ ആരാധകക്കൂട്ടം മുന്നോട്ടുവന്നതോടെ ഗാലറിയിലെ ബാരിക്കേഡ് തകരുകയായിരുന്നു. ആളുകൾ കൂട്ടത്തോടെ താഴെവീണു. കൂടുതൽ ഉയരമുള്ള ഭാഗത്താണ് ബാരിക്കേഡ് തകർച്ചയെങ്കിൽ വൻ ദുരന്തത്തിന് വഴിവെച്ചേനെ. പരിക്കേറ്റ ചിലർക്ക് ശസ്ത്രക്രിയ വേണ്ടി വന്നുവെങ്കിലും ആരുടെയും നില ഗുരുതരമല്ല. ചെറിയ പരിക്കേറ്റവരെ വിട്ടയച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, കായിക മന്ത്രി ഖാലിദ് റൗദാൻ തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ഇവരുടെ ചികിത്സക്ക് ആരോഗ്യ മന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ് മേൽനോട്ടം വഹിക്കുന്നു. അപകടത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് കുവൈത്ത് താമസ സൗകര്യവും വിമാനടിക്കറ്റും നൽകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
