സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ്
text_fieldsഅഹ്മദി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ വിളവെടുപ്പുത്സവം ‘സാന്തോം ഫെസ്റ്റ്’
കുവൈത്ത് സിറ്റി: നവതിയുടെ നിറവിൽ നിൽക്കുന്ന അഹ്മദി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2024 - 25 വർഷത്തെ വിളവെടുപ്പുത്സവമായ ‘സാന്തോം ഫെസ്റ്റ്’ മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
പഴയപള്ളി വികാരി ഫാ. പി.ജെ. എബ്രഹാം അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർ മനോജ് സി. തങ്കച്ചൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (കമ്യൂണിറ്റി അഫയേഴ്സ്) ഹരിത് കേതൻ ഷെലാത് ഉദ്ഘാടനം ചെയ്തു. മുഖ്യതിഥിയായെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി.
അഹ്മദി, സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ. ഡോ. മൈക്കിൾ എംബോണ, മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, എൻ.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ, ഇമ്മാനുവേൽ മാർത്തോമ ചർച്ച് വികാരി ഫാ. കെ.സി. ചാക്കോ, റോയൽ സീഗൾ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പറക്കാപ്പാടത്ത്, സുവനീർ കൺവീനർ പ്രിൻസ് തോമസ്, ഇടവക ട്രസ്റ്റി വിനോദ് വർഗീസ് എന്നിവർ സംസാരിച്ചു. സുവനീർ പ്രകാശനം, കലാപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായി ഗെയിമുകൾ, പ്രോജക്ട് തണൽ - ക്രാഫ്റ്റ്സ് & പ്ലാന്റ്സ്, കുവൈത്തിൽ ആദ്യമായി ടീം പഗലി ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്ന് എന്നിവ സാന്തോം ഫെസ്റ്റിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

