സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവിസ് 20ന്
text_fieldsകുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ‘സ്നേഹ പിറവി- 2024’ ഡിസംബ൪ 20ന് വൈകീട്ട് 6.30 മുതൽ എൻ.ഇ.സി.കെ പള്ളിയിലും പാരിഷ് ഹാളിലും നടക്കും. കൊയർ മാസ്റ്റർ ലിനു പി. മാണിക്കുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവകയുടെ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും.
ഇടവക വികാരി സിബി പി.ജെ ക്രിസ്മസ് സന്ദേശം നൽകും. കരോൾ സർവിസിനുള്ള ക്രമീകരണങ്ങൾക്കായി ഇടവക വികാരി സിബി പി.ജെ, സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രസ്റ്റി ബിജു സാമുവേൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി പ്രവർത്തിക്കുന്നു.

