സെന്റ് സ്റ്റീഫൻസ് ഒ.സി.വൈ.എം രക്തദാന ക്യാമ്പ് നടത്തി
text_fieldsസെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ
സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ഇടവകാംഗങ്ങളും സന്നദ്ധ പ്രവർത്തകരും രക്തം ദാനം ചെയ്തു. ഇടവക വികാരി ഫാ. ജെഫിൻ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇടവക സെക്രട്ടറി അനിൽ എബ്രഹാം, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, മനോജ് മാവേലിക്കര എന്നിവർ സംസാരിച്ചു.
സെന്റ് സ്റ്റീഫൻസ് ഒ.സി.വൈ.എം സെക്രട്ടറി അനി ബിനു, ട്രഷർ ജോൺ കെ. തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാന ക്യാമ്പുകളോ ബോധവത്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

