സെൻറ് പീറ്റേഴ്സ് മാർതോമ പാരിഷ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ
text_fieldsകുവൈത്ത് സെൻറ് പീറ്റേഴ്സ് മാർതോമ പാരിഷ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് പീറ്റേഴ്സ് മാർതോമ പാരിഷ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ റവ. ഡോ. സി.കെ. മാത്യു ഉദ്ഘാടനം ചെയ്തു. വികാരി റവ. കെ. ഷിബു അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോൺ ജേക്കബ്, റവ. ജിജി മാത്യു, റവ. സാം തോമസ്, റവ. ടി. ബ്ലെസ്സൻ, മനോജ് മാത്യു എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ, അനു പി. രാജൻ സ്വാഗതവും സെക്രട്ടറി ലിബു ജോസഫ് നന്ദിയും പറഞ്ഞു. ജിജു കാലായിൽ, ലിനു ജോർജ് സാമുവേൽ, റിജോ കോശി, ബെഞ്ചമിൻ ഫിലിപ് എന്നിവർ നേതൃത്വം നൽകി. വീട്ടിൽ തയാറാക്കിയ ഭക്ഷണവിഭവങ്ങൾ, പൊതിച്ചോറ്, ഗെയിംസ് സ്റ്റാളുകളും അതോടൊപ്പം സൺഡേ സ്കൂൾ, യുവജനസഖ്യം, സേവിക സംഘം തുടങ്ങിയ സംഘടനകളുടെ കലാപരിപാടികളും ഗായക സംഘത്തിെൻറ ഗാനങ്ങളും പരിപാടികളുടെ മാറ്റുകൂട്ടി.

