സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ സമാപിച്ചു
text_fieldsകുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ ആഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക പെരുന്നാൾ സമാപിച്ചു. കുർബാനക്കും റാസ്സയ്ക്കും ഫാ.സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി.
ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരും നിർമല സ്വഭാവമുള്ളവരുമായി മാറണമെന്നും ദൈവത്തിൽ ആശ്രയിക്കാൻ കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക സ്വഭാവം ആവശ്യമാണെന്നും അദ്ദേഹം ഉണർത്തി.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ.സ്റ്റീഫൻ നെടുവക്കാട്ട് നേതൃത്വം നൽകി. സ്നേഹവിരുന്നും നടന്നു. ഇടവക സെക്രട്ടറി സിനു ചെറിയാൻ മുരിക്കോലി പുഴ നന്ദി പറഞ്ഞു.
പരിപാടികൾക്ക് ട്രസ്റ്റി റ്റിബി മാത്യു മേലേക്കൂറ്റ്, കൺവീനർ ഷെബി തോമസ് കുറുപ്പൻപറമ്പിൽ, കമ്മിറ്റി അംഗങ്ങളായ അനീഷ് തോമസ്, റോബി തോമസ്, ഷില്ലു തോമസ്, മജോ മാത്യ, ഘോയൽ കുര്യാക്കോസ്, ടോണി പോത്തൻ, സിഞ്ചു രാജു, മനോജ് മർക്കോസ്, നിബു ജോസഫ് എന്നിവർ നേതൃത്വം നൽകി. വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു. ഇടവക കൊയർ ടീമിന്റെ ഗാനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

