സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈത്തിന്റെ സമ്മർ മലയാളം ക്ലാസിനും തയ്യൽ പരിശീലനത്തിനും തുടക്കമായി
text_fieldsസെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സമ്മർ മലയാളം മാതൃഭാഷാ പഠനവും തയ്യൽ പരിശീലനവും ഉദ്ഘാടന ചടങ്ങിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സമ്മർ മലയാളം മാതൃഭാഷാ പഠനവും തയ്യൽ പരിശീലനവും ഉദ്ഘാടനം ചെയ്തു.
എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ. യോഹന്നാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രവാസ ലോകത്തെ കുട്ടികൾ മാതൃഭാഷ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെയും അനിവാര്യതയെയും കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. റവ.സി.എം.ഈപ്പൻ പ്രാർത്ഥന നിർവഹിച്ചു. ആനി എബ്രഹാം സ്വാഗതവും ജിഷ സാറാ ജോൺ നന്ദിയും പറഞ്ഞു. സതീഷ് എം.പി സമാപന പ്രാർത്ഥന നിർവ്വഹിച്ചു.
ഉദ്ഘാടക സമ്മേളനത്തിന് ശേഷം വൈകുന്നേരം ആറു മുതൽ തയ്യൽ ക്ലാസുകളും മലയാളം ഭാഷാ പഠന ക്ലാസുകളും ആരംഭിച്ചു. കുട്ടികളുടെ പ്രായവും അഭിരുചിയും കണക്കിലെടുത്ത് തുടക്കക്കാർക്കുള്ള ‘ബിഗിനർ’, ‘ഇന്റർമീഡിയറ്റ്’ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് മലയാളം ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജിബു വർഗീസ്, ലിനു ചെറിയാൻ, റെജിമോൻ ഡാനിയൽ, ആനി എബ്രഹാം,സൗമ്യ തോമസ്, പ്രീജ മധു എന്നിവരാണ് ഈ വർഷത്തെ മലയാളം കോഴ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

