സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം
text_fieldsസെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷെലാത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വിളവെടുപ്പുത്സവം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. ഇടവക വികാരി ഫാ. സി.പി. സാമുവൽ അധ്യക്ഷതവഹിച്ചു.
വിളവെടുപ്പുത്സവം സദസ്സ്
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷെലാത് ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ.സ്റ്റീഫൻ നെടുവക്കാട്ട് , സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി ഫാ.സിജിൽ ജോസ്, കെ.ഇ.സി.എഫ് പ്രസിഡന്റ് ഫാ. ബിനു അബ്രഹാം, സാജു വഴയിൽ തോമസ്, ഇന്ത്യൻ സെൻട്രൽ സ്കൂൾ ആക്റ്റിവിറ്റി ഡയറക്ടർ ടോബി മാത്യു, അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അസീം സേട്ട് സുലൈമാൻ, അമൽ ഹരിദാസ്, അഹ്മദ് അൽ മഗ്രിബി പെർഫ്യൂംസ് കൺട്രി മാനേജർ ഹസ്സൻ മൻസൂർ എന്നിവർ ആശംസ നേർന്നു. ഇടവക സെക്രട്ടറി റോയ് കുര്യാക്കോസ് സ്വാഗതവും ട്രഷറർ ബിജു തോമസ് നന്ദിയും പറഞ്ഞു.
ഇടവക സിൽവർ ജൂബിലിയുടെ തുടക്കം കുറിച്ച് ചാരിറ്റി പ്രൊജക്റ്റായ ഭവന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

