Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​ന്റ്‌...

സെ​ന്റ്‌ ഗ്രിഗോ​റി​യോ​സ്‌ മ​ഹാ​ ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ

text_fields
bookmark_border
St. Gregorios Parish
cancel
camera_alt

സെ​ന്റ് ഗ്രിഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ

ഡോ. ​ആ​ദ​ർ​ശ്‌ സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ്‌ സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​യ്‌​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​വ​ല്ലി പാ​ല​സ്‌ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌ പ്ര​തി​നി​ധി അ​ജോ​ഷ്‌ മാ​ത്യൂ, കു​വൈ​ത്ത് എ​പ്പി​സ്ക്കോ​പ്പ​ൽ ച​ർ​ച്ച​സ്‌ ഫെ​ല്ലോ​ഷി​പ്പ്‌ പ്ര​സി​ഡ​ന്റ് റ​വ. പി.​ജെ. സി​ബി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ഹെ​ഡ്‌ ഓ​ഫ്‌ ചാ​ൻ​സെ​റി ജെ​യിം​സ്‌ ജേ​ക്ക​ബ്‌, മ​ഹാ ഇ​ട​വ​ക ട്ര​ഷ​റാ​ർ സി​ബു അ​ല​ക്സ്‌ ചാ​ക്കോ, സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള, കെ.​ഇ. മാ​ത്യൂ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ദീ​പ​ക് അ​ല​ക്സ്‌ പ​ണി​ക്ക​ർ, ബ​ഹ​റി​ൻ എ​ക്സ്ചേ​ഞ്ച്‌ ക​മ്പ​നി സി.​ഇ.​ഒ മാ​ത്യൂ​സ്‌ വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ തോ​മ​സ്‌ സ്വാ​ഗ​ത​വും ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി വ​ർ​ഗീ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

സ്മ​ര​ണി​ക സു​വ​നീ​ർ ക​ൺ​വീ​ന​ർ ടി​ജു അ​ല​ക്സ്‌ പോ​ളി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി മാ​ത്യൂ​സ്‌ വ​ർ​ഗീ​സി​ന് ന​ൽ​കി ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്താ പ്ര​കാ​ശ​നം ചെ​യ്തു. ന​ടി​യും ഗാ​യി​ക​യു​മാ​യ അ​നാ​ർ​ക്ക​ലി മ​ര​ക്കാ​ർ, ഫൈ​സ​ൽ, ശി​ഖാ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ സം​ഗീ​ത വി​രു​ന്ന്‌, മ​ഹേ​ഷ്‌ കു​ഞ്ഞു​മോ​ൻ അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ, ​മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ, ഊ​ട്ടു​പു​ര, ഫു​ഡ്‌ സ്റ്റാ​ൾ എ​ന്നി​വ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSt. Gregorios Parish
News Summary - St. Gregorios Parish
Next Story