‘ശ്രേഷ്ഠം നമ്മുടെ മലയാളം’ പഠനക്കളരിക്ക് തുടക്കം
text_fieldsമലയാള ഭാഷ പഠനക്കളരി യോഗം പഴയപള്ളി അഡ്മിനിസ്ട്രേറ്റിവ് വികാരി റവ. ഫാ. ഗീവർഗീസ് ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃതത്തിൽ ‘ശ്രേഷ്ഠം നമ്മുടെ മലയാളം’ എന്ന പേരിൽ നടത്തുന്ന മലയാള ഭാഷ പഠനക്കളരിക്ക് തുടക്കമായി. മംഗഫ് ബെഥേൽ ചാപ്പലിൽ തുടക്കംകുറിച്ച പഠനക്കളരിയിൽ മലയാള ഭാഷയെ മനസ്സിലാക്കാനും മലയാളത്തിന്റെ നന്മയെ തിരിച്ചറിഞ്ഞ് അവയെ ഉൾക്കൊള്ളാനും കുട്ടികളെ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം.
ചടങ്ങിൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. മലയാള ഭാഷ പഠനക്കളരി കൺവീനർ ജിഞ്ചു ജേക്കബ് സ്വാഗതം പറഞ്ഞു. ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി റവ. ഫാ. ഗീവർഗീസ് ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു.
മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗം പോൾ വർഗീസ്, ഇടവക ട്രസ്റ്റി എ. അലക്സാണ്ടർ എബ്രഹാം, ഇടവക സെക്രട്ടറി കെ. ജോൺസൺ, യുവജനപ്രസ്ഥാനം സെക്രട്ടറി റോണി ജോൺ, യുവജനപ്രസ്ഥാനം ട്രഷറർ മിന്റോ വർഗീസ് എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മലയാള ഭാഷ പഠനക്കളരി ജോയന്റ് കൺവീനർ ജോർലി എം. ജേക്കബ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

