സാരഥി കുവൈത്ത് ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും
text_fieldsസാരഥി കുവൈത്ത് ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ നാരായണീയരുടെ കൂട്ടായ്മയായ സാരഥി കുവൈത്ത് 171ാം ശ്രീ നാരായണഗുരു ജയന്തിയും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബ്ബാസിയ യൂനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷം ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഗുരുജയന്തിയുടെയും ഓണത്തിന്റെയും സന്ദേശം അദ്ദേഹം പങ്കുവെച്ചു.
ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തുന്നു
സാരഥി പ്രസിഡന്റ് എം.പി. ജിതേഷ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, ഐ.ബി.പി.സി ജനറൽ സെക്രട്ടറിയും സാരഥി ഉപദേശക സമിതി അംഗവുമായ സുരേഷ് കെ. പി, വനിത വേദി ചെയർപേഴ്സൻ ബിജി അജിത്കുമാർ, സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, ബില്ലവ സംഘം പ്രസിഡന്റ് അമർനാഥ് സുവർണ എന്നിവർ ആശംസകൾ നേർന്നു.
എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാരഥി വേദി നടത്തിയ റീൽസ്, ഷോർട് ഫിലിം മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ ഷാജി ശ്രീധരൻ സ്വാഗതവും, ട്രഷറർ അനിൽ ശിവരാമൻ നന്ദിയും പറഞ്ഞു. പൗർണ്ണമി സംഗീത് അവതാരകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ദർശനം പങ്കുവെച്ച് ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തി. വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും, മാവേലിയും ആഘോഷങ്ങൾക്കു നിറം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

