Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് വാട്ടർഫ്രണ്ട്...

കുവൈത്ത് വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ കേടായ മത്സ്യം പിടിച്ചെടുത്തു

text_fields
bookmark_border
കുവൈത്ത് വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ കേടായ മത്സ്യം പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 3.2 ടണ്ണിലധികം കേടായ മത്സ്യം പിടിച്ചെടുത്തു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പരിശോധന നടത്തിയത്.

മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യമാണ് അധികൃതർ പിടിച്ചെടുത്തത്. നിറത്തിലും ഗന്ധത്തിലും മാറ്റം വന്ന മത്സ്യം വിൽപ്പനക്ക് തയ്യാറാക്കിയതായി പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിപണികളിലെ പരിശോധനകൾ തുടരുമെന്ന് ജനറൽ അതോറിറ്റി ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - "Spoiled fish seized at Kuwait waterfront fish market"
Next Story