സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിൽ ലുലുവിന്റെ പങ്കാളിത്തം
text_fieldsസ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ സ്റ്റാളുകളിലൊന്ന് സിബി ജോർജ് അംബാസഡർ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിൽ ലുലു ഹൈപ്പർ മാർക്കറ്റും പങ്കുചേർന്നു. ലുലുവിന്റെ രണ്ട് സ്റ്റാളുകളാണ് യർമൂഖ് കൾച്ചറൽ സെൻററിൽ നടന്ന പ്രദർശനത്തിലുണ്ടായിരുന്നത്.
ഇന്ത്യൻ എത്നിക് വസ്ത്രങ്ങളുടെയും ഇന്ത്യൻ ആഭരണങ്ങളുടെയും പ്രദർശനമായിരുന്നു ആദ്യത്തേത്. ഇന്ത്യൻ ബ്രാൻഡഡ് ഓർഗാനിക് ഫുഡ് കൗണ്ടർ സ്റ്റാൾ ആയിരുന്നു മറ്റൊന്ന്. ഇന്ത്യൻ ഉൽപന്നങ്ങളെ പരിചയപ്പെടുത്താനുള്ള എംബസിയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു രണ്ട് സ്റ്റാളുകളും.
ഇന്ത്യൻ പൈതൃകങ്ങളോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന രീതിയിൽ മനോഹരമായി രൂപകൽപന ചെയ്തതായിരുന്നു സ്റ്റാളുകൾ.
ഇന്ത്യൻ എംബസി നേരത്തെ നടത്തിയ പ്രദർശനങ്ങളിലും ഇത്തരം സഹകരണവും പങ്കാളിത്തവും ലുലു ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
കുവൈത്തിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇന്ത്യൻ ഉൽപന്നങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളോട് പൂർണാർഥത്തിൽ സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന നിലപാടാണുള്ളതെന്ന് മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

